എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോസ്റ്റിട്ട ശേഷം അച്ഛനും മകനും ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി മരിച്ചു ; വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും പരാമര്‍ശം

ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം അച്ഛനും മകനും കാര്‍ ടാങ്കര്‍ ലോറിയിലേട്ട് ഇടിച്ചുകയറ്റിമരിച്ചു. ആറ്റിങ്ങല്‍ മാമത്താണ് അപകടം.നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം.

കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തില്‍ സൂചകള്‍ ഉള്ളതായി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നു.

എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പമുണ്ട്

മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Other News in this category

4malayalees Recommends