മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രവാസിയുടെ മകളെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിച്ച് യുഎഇ അധികൃതര്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രവാസിയുടെ മകളെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിച്ച് യുഎഇ അധികൃതര്‍
അച്ഛന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ തനിച്ചായ ഒന്‍പത് വയസുകാരിയെ യുഎഇ അധികൃതര്‍ സുരക്ഷിതയായി നാട്ടിലെത്തിച്ചു. കുട്ടിയുടെ അമ്മയുമായി സംസാരിച്ചാണ് അജ്മാന്‍ പൊലീസ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്.

യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഒന്‍പത് വയസുകാരിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. സന്ദര്‍ശക വിസയിലായിരുന്നു ഇയാള്‍ നേരത്തെ മകളെ യുഎഇയിലേക്ക് കൊണ്ടുവന്നിരുന്നത്. തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി കുട്ടിയുടെ സാന്നിദ്ധ്യം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category4malayalees Recommends