ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയി; ആഘോഷിക്കാന്‍ പൂര്‍ണ്ണ നഗ്നരായി 5 ഡിഗ്രിയിലും നദിയില്‍ ഇറങ്ങി 2000 നീന്തലുകാര്‍; ടിക്കറ്റ് 2 ദിവസം കൊണ്ട് വിറ്റുതീര്‍ന്നു

ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയി; ആഘോഷിക്കാന്‍ പൂര്‍ണ്ണ നഗ്നരായി 5 ഡിഗ്രിയിലും നദിയില്‍ ഇറങ്ങി 2000 നീന്തലുകാര്‍; ടിക്കറ്റ് 2 ദിവസം കൊണ്ട് വിറ്റുതീര്‍ന്നു

താപനില 5 ഡിഗ്രി, വെള്ളം തണുത്ത് കിടക്കുന്നു, ഇതൊന്നും ആ 2000 നീന്തലുകാര്‍ക്ക് നഗ്നരായി നീന്തുന്നതിന് ഒരു തടസ്സമായില്ല. ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയതിന്റെ ആഘോഷത്തില്‍ അവര്‍ ഹോബാര്‍ട്ടിലെ ഡെര്‍വെന്റ് നദിയില്‍ നഗ്നരായി മുങ്ങിക്കുളിച്ചു.


വര്‍ഷാവര്‍ഷം നടക്കുന്ന ഡാര്‍ക്ക് മോഫോ നഗ്ന നീന്തല്‍ പരിപാടി ടാസ്മാനിയന്‍ വിന്ററിലാണ് നടക്കുന്നത്. ഇക്കുറിയും ചടങ്ങ് തെറ്റിച്ചില്ല. തലേന്ന് തന്നെ തീരത്ത് എത്തിയ ആളുകള്‍, ടവലും, കോട്ടും ധരിച്ച് നേരം പുലരാനായി കാത്തിരുന്നു. ഒടുവില്‍ സമയമായപ്പോള്‍ വസ്ത്രം ഊരിയിട്ട് നേരെ കൂട്ടമായി നദിയില്‍ മുങ്ങിനിവര്‍ന്നു.

ടാസ്മാനിയയിലെ വിന്റര്‍ ആക്ടിവിറ്റികള്‍ കണ്ടറിഞ്ഞ് ഓസ്‌ട്രേലിയയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിന്റര്‍ ആഘോഷത്തിന്റെ അവസാന പാദത്തില്‍ നടക്കുന്ന നഗ്ന കുളിയില്‍ പങ്കുചേര്‍ന്നു. നഗ്ന നീന്തലിന് ജനപ്രിയത കൂടിയതോടെ ടിക്കറ്റ് വെച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്.

വില്‍പ്പനയ്ക്ക് വെച്ച് രണ്ട് ദിവസം കൊണ്ട് വില്‍പ്പന പൂര്‍ത്തിയായി. 2013ലാണ് നഗ്ന നീന്തല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആ വര്‍ഷം പോലീസ് പരിപാടിയ്‌ക്കെതിരെ രംഗത്തെത്തി. 2020ല്‍ കോവിഡും പരിപാടിയ്ക്ക് വിഘാതമായിരുന്നു.
Other News in this category4malayalees Recommends