സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍

സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍
സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍. ഉത്തര്‍പ്രദേശില്‍ ലഖിംപൂരിലെ മാങ്ഗു ഖേര സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കേ പ്രധാനാധ്യാപകന്‍ സഹപ്രവര്‍ത്തകയെ ഷൂസ് കൊണ്ടടിയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്.

വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി ലക്ഷ്മികാന്ത് പാണ്ഡെ അറിയിച്ചു. സ്‌കൂളിലെത്താന്‍ പത്ത് മിനിറ്റ് താമസിച്ചതിനാണ് പ്രിന്‍സിപ്പാള്‍ അജിത് വര്‍മ അധ്യാപികയെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്യാന്‍ നേരം തന്നെ സ്ഥിരമായി അജിത് ഉപദ്രവിക്കാറുണ്ടെന്ന് അധ്യാപിക ഖേരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്നെ അടിയ്ക്കാന്‍ കയ്യോങ്ങിയപ്പോഴാണ് താന്‍ അടിച്ചതെന്നാണ് അധ്യാപകന്റെ ആരോപണം. എന്തൊക്കെ ആയാലും കുട്ടികളുടെ മുന്നില്‍ വെച്ച് സഹപ്രവര്‍ത്തകയെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

Other News in this category4malayalees Recommends