യുവനടിയെ ബലാത്സംഗം ചെയ്ത കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇന്ന് മുതല്‍ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്‌തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്‌ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും.

Other News in this category



4malayalees Recommends