മൂന്നു സിനിമകളെ ബഹ്ഷികരിക്കാന്‍ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ; ബഹിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ടെന്ന് ആലിയ ഭട്ട്

മൂന്നു സിനിമകളെ ബഹ്ഷികരിക്കാന്‍ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ; ബഹിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ടെന്ന് ആലിയ ഭട്ട്
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് ബോളിവുഡ് സിനിമകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഹാഷ് ടാഗ് ക്യാംപെയ്‌നിന് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്.

ബഹിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് വിഷയത്തില്‍ ആലിയ പ്രതികരിച്ചത്.ആലിയ ഭട്ടിന്റെ പുതിയ ചിത്രം 'ഡാര്‍ലിങി'ന് എതിരെയും ബഹിഷ്‌കരണ ക്യാംപെയ്ന്‍ ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെ പ്രതികരണം.

ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വലിയ തോതിലുള്ള ബഹിഷ്‌കരണ ക്യാംപെയ്‌നാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയിലൂടെ ആലിയ പുരുഷന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ആരോപണം.

ട്രെയ്‌ലറില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വര്‍മ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends