മഴയത്ത് ചെരുപ്പ് ഒഴുകി പോയെന്ന് ഒന്നാം ക്ലാസുകാരന്റെ പരാതി; പുതിയത് വാങ്ങി നല്‍കി വി.ഡി സതീശന്‍

മഴയത്ത് ചെരുപ്പ് ഒഴുകി പോയെന്ന് ഒന്നാം ക്ലാസുകാരന്റെ പരാതി; പുതിയത് വാങ്ങി നല്‍കി വി.ഡി സതീശന്‍
ദുരിതാശ്വാസ ക്യാമ്പിലെ ഒന്നാം ക്ലാസുകാരന്റെ പരാതി പരിഹരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ക്യാമ്പില്‍ ഒരു എട്ട് വയസ്സുകാരന്‍ വാടിയ മുഖത്തോടെ ഇരിക്കുന്നത് കണ്ട വി ഡി സതീശന്‍ കുട്ടിയുടെ അടുത്ത് പോയി കാര്യം അന്വേഷിച്ചു.

തന്റെ പേര് ജയപ്രസാദ് എന്നാണെന്നും മഴയത്ത് വെള്ളത്തില്‍ തന്റെ ചെരിപ്പ് ഒഴുകി പോയെന്നും കുട്ടി പരാതി പറഞ്ഞു. തുടര്‍ന്ന് പുതിയ ചെരുപ്പ് വാങ്ങാമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജയപ്രസാദിന് ചെരിപ്പ് വാങ്ങി നല്‍കാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ തനിക്ക് പിന്നില്‍ ഒട്ടിപ്പുള്ള ചെരിപ്പ് വാങ്ങണമെന്നാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞു.

ഉടന്‍ തന്നെ വി ഡി സതീശന്‍ ജയപ്രസാദിനെയും കൂട്ടി അടുത്തുള്ള കടയിലേക്ക് പോയി. പുതിയ ചെരിപ്പ് വാങ്ങി നല്‍കി. ശേഷം ചായക്കടയില്‍ നിന്ന് ഒരുമിച്ച് ചായയും കുടിച്ചാണ് ഇരുവരും പിരിഞ്ഞത്. എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജയപ്രസാദ്.Other News in this category4malayalees Recommends