കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു
കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് നടപടി.എന്നാല്‍ അറസ്റ്റിലായ നടിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്!ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്!പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതോടെ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്!ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും തുടര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയെന്നും അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category4malayalees Recommends