ബിയര്‍ നിറച്ച ലിമിറ്റഡ് എഡിഷന്‍ ഷൂസ് പുറത്തിറക്കി ഹെയിനെകെന്‍; ഷൂസിനൊപ്പം ബോട്ടില്‍ ഓപ്പണറും; മദ്യ പ്രേമികള്‍ക്ക് ഒരു വെറൈറ്റി അനുഭവം!

ബിയര്‍ നിറച്ച ലിമിറ്റഡ് എഡിഷന്‍ ഷൂസ് പുറത്തിറക്കി ഹെയിനെകെന്‍; ഷൂസിനൊപ്പം ബോട്ടില്‍ ഓപ്പണറും; മദ്യ പ്രേമികള്‍ക്ക് ഒരു വെറൈറ്റി അനുഭവം!

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് കുപ്പിയില്‍ എഴുതിവെച്ചിട്ടും മദ്യപാനത്തിന് കാര്യമായ കുറവൊന്നുമില്ല. നികുതി കൂട്ടിക്കൂട്ടി സര്‍ക്കാരുകള്‍ ആവശ്യത്തിന് വരുമാനം വാരിക്കൂട്ടുന്നുവെന്നത് മാത്രം ബാക്കി. എന്തായാലും മദ്യപ്രേമികള്‍ക്കായി ഒരു പ്രത്യേക തരം ഷൂസാണ് ഒരു ബിയര്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.


സോള്‍ ഭാഗത്ത് ബിയര്‍ നിറച്ച ലിമിറ്റഡ് എഡിഷന്‍ ട്രെയിനറുകളാണ് ഹെയിനെകെന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഷൂസിന്റെ ഒരു ഭാഗത്തായി ബോട്ടില്‍ ഓപ്പണറും ഘടിപ്പിച്ചിട്ടുണ്ട്. 'ഷൂ സര്‍ജന്‍' ഡോമിനിക് സിയാംബ്രോണാണ് ഹെയിനെകെന്‍ സില്‍വര്‍ ലോഞ്ചിന് മുന്നോടിയായി ഈ ഷൂസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

32 of the beer-filled trainers will be made in the next year

എന്നാല്‍ പല തരത്തിലുള്ള ട്രെയിനറുകളും, പല പ്രമുഖര്‍ക്കുമായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ബിയര്‍ നിറച്ച ഒരു ഡിസൈന്‍ ആദ്യമാണെന്ന് ഡോമിനിക് വ്യക്തമാക്കി. ഈ വര്‍ഷത്തെ ലോഞ്ചിനായി 32 എണ്ണം മാത്രമാണ് ഹെയിനെകെയിനായി നിര്‍മ്മിച്ചിരിക്കുന്നത്.

ബിയറിന് മേല്‍ നടക്കാനും, സുഖകരമായ അനുഭവവും സമ്മാനിക്കുന്ന ട്രെയിനറുകള്‍ യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് ഹെയിനെകെന്റെ പ്രതീക്ഷ.
Other News in this category4malayalees Recommends