ചിക്കാഗോ ഗീതാമണ്ഡലം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു

ചിക്കാഗോ ഗീതാമണ്ഡലം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു
മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളെയും സത്യത്തിന്റെയും, ധര്‍മ്മത്തിന്റെയും, നന്മയുടെയും നേര്‍വഴിയിലൂടെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം നയിച്ച, മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഭക്തി നിര്‍ഭരവും പാവനവുമായ സ്മരണകള്‍ നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീ കൃഷ്ണന്‍ ചെങ്ങണാംപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു. രാമായണ പാരായണം, ദിവ്യമായ ശ്രീ രാമ പട്ടാഭിഷേക പുണ്യമുഹൂര്‍ത്തത്തില്‍ എത്തിയപ്പോള്‍ പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി.

അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി.


മനുഷ്യനായി ജനിച്ച് സത്യവും ധര്മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ കഥാമൃതമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ വഴിയാണ് രാമായണ പാരായണം എന്ന് ഗീതാമണ്ഡലം പ്രസിഡന്റ ശ്രീ ജയചന്ദ്രനും, ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച ശ്രീരാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്ന് ലഭിക്കുന്നത് എന്ന് ശ്രീ ശേഖരന്‍ അപ്പുക്കുട്ടനും അഭിപ്രായപെട്ടു.


പ്രധാന പരിഹിതന്‍ ശ്രീ ബിജു കൃഷ്ണനും, ശ്രീ ആനന്ദ് പ്രഭാകറിനും, രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വര്‍ഷത്തെ ശ്രീരാമ പട്ടാഭിഷേകം ഉത്സവം പര്യവസാനിച്ചു.


Other News in this category4malayalees Recommends