ആരുടെയും ശ്രദ്ധയില്‍ പെടാതെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ സഞ്ചരിച്ച് ദുബായ് രാജകുമാരന്‍; പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് ട്യൂബിള്‍ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഒപ്പം യാത്ര; ദുബായ് ഷെയ്ഖ് ഇത്ര സിംപിളാണോ?

ആരുടെയും ശ്രദ്ധയില്‍ പെടാതെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ സഞ്ചരിച്ച് ദുബായ് രാജകുമാരന്‍; പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് ട്യൂബിള്‍ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഒപ്പം യാത്ര; ദുബായ് ഷെയ്ഖ് ഇത്ര സിംപിളാണോ?

അറബ് നാട്ടിലെ ഷെയ്ഖുമാര്‍ ആവശ്യത്തിനും, അനാവശ്യത്തിനും പണം പൊടിച്ച് കളയുന്നത് നാട്ടുകാരെ ഞെട്ടിക്കുന്ന വാര്‍ത്തകളായി പുറത്തുവരാറുണ്ട്. എണ്ണപ്പണം ഉപയോഗിച്ച് അത്യാഢംബരത്തില്‍ കറങ്ങാന്‍ ഇവര്‍ യാതൊരു മടിയും കാണിക്കാറില്ല. എന്നാല്‍ തികച്ചും സാധാരണക്കാരനായി ലണ്ടനിലെ ട്യൂബില്‍ യാത്ര ചെയ്ത ദുബായ് ഷെയ്ഖ് ഇക്കാര്യത്തില്‍ വ്യത്യസ്തനായി മാറുകയാണ്.


പരമ്പരാഗത വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാരനായി വേഷമണിഞ്ഞാണ് ഇന്‍സ്റ്റാഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആഗോള തലത്തില്‍ അറിയപ്പെടുന്ന ദുബായ് ഷെയ്ഖ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ സഞ്ചരിച്ചത്. ദുബായിലെ രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂമാണ് ലണ്ടനിലെ ട്യൂബ് യാത്ര ഉപയോഗപ്പെടുത്തിയത്. യുകെയില്‍ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും ഒപ്പം ഹോളിഡേയ്ക്ക് എത്തിയതാണ് രാജകുമാരന്‍.

Sheikh Hamdan has often seen Cristiano Ronaldo when the footballer comes to Dubai. Pictured: Ronaldo with his son Cristiano Jr and the Crown Prince during the footballer's Christmas Break in 2019

തന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനായി പങ്കുവെയ്ക്കാനും അദ്ദേഹം മറന്നില്ല. ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോള്‍ പോഗ്ബ, മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് പട്ടികയിലുണ്ട്. സുഹൃത്ത് ബാദര്‍ അതീജിനൊപ്പം ട്യൂബില്‍ സഞ്ചരിക്കുന്ന ചിത്രമാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ചത്. 'ഇനിയും ഏറെ ദൂരം പോകാനുണ്ട്, ബാദറിന് ഇപ്പോള്‍ തന്നെ ബോറടിച്ചു', തലക്കെട്ട് വ്യക്തമാക്കി.

The sheikh, who has risen to fame, was pictured with another Prince, The Duke of Cambridge, who visited the UK Pavilion at Expo2020 in Dubai

തിരക്കേറിയ കാര്യേജില്‍ നില്‍ക്കുന്ന ആളുകള്‍ ആരാണെന്ന് സഹയാത്രികര്‍ തിരിച്ചറിഞ്ഞില്ല. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും ലണ്ടന്‍ ഹോളിഡേയില്‍ ഷെയ്ഖ് ഹംദാനൊപ്പം ചേര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധാ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന പതിവുള്ള വ്യക്തിയാണ് ഷെയ്ഖ്. ലണ്ടനില്‍ നിന്നും സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്കാണ് ഷെയ്ഖ് യാത്ര ചെയ്തത്.
Other News in this category



4malayalees Recommends