ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്തിരുന്ന ഗൗരി ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട ശ്രീനി അപമര്യാദയായി പെരുമാറുകയായിരുന്നു. അസഭ്യം പറയുകയും കൈയ്യില്‍ കയറി പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീനിയും ഗൗരിയും തര്‍ക്കമായി. പ്രദേശ വാസികള്‍ അനുനയിപ്പിച്ച് പറഞ്ഞയച്ചു. വീട്ടിലെത്തിയ ഗൗരി സംഭവിച്ചതെല്ലാം മകന്‍ പ്രസാദിനോട് പറഞ്ഞു. ഉടന്‍ പ്രസാദ് വീട്ടില്‍ നിന്ന് പുറത്തുപോയി ശ്രീനിയെ കാണുകയായിരുന്നു.
ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചു കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഗൗരിയും പ്രസാദും പ്രദേശത്തു നിന്ന് കടക്കുകയായിരുന്നു. മുന്‍ വൈരാഗ്യമില്ലെന്നും അമ്മയെ അപമാനിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.