ജിസിസി യുകെ മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശ കാര്യമന്ത്രി പങ്കെടുത്തു

ജിസിസി യുകെ മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശ കാര്യമന്ത്രി പങ്കെടുത്തു
ഗള്‍ഫ് സഹകരണ കൗണ്‍സിലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുള്ള മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് പങ്കെടുത്തു.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ കുവൈത്തിന്റെയും ജനങ്ങളുടേയും അനുശോചനം ശൈഖ് ഡോ അമ്മദ് നാസര്‍ മുഹമ്മദ് അസ്സബാഹ് മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരെ അറിയിച്ചു. പുതിയ രാജാവ് ചാള്‍സ് മൂന്നാമന് കുവൈത്ത് നേതൃത്വത്തിന്റെ ആശംസയും കൈമാറി.

Other News in this category4malayalees Recommends