വമ്പന്‍ നികുതി വെട്ടിക്കുറവുകള്‍ ഒഴിവാക്കില്ല; മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രഷറര്‍; അടുത്ത ദശകത്തില്‍ 243 ബില്ല്യണ്‍ ഡോളര്‍ ചെലവ്

വമ്പന്‍ നികുതി വെട്ടിക്കുറവുകള്‍ ഒഴിവാക്കില്ല; മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രഷറര്‍; അടുത്ത ദശകത്തില്‍ 243 ബില്ല്യണ്‍ ഡോളര്‍ ചെലവ്

അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ്. എന്നാല്‍ സ്റ്റേജ് 3 നികുതി വെട്ടിക്കുറവുകള്‍ക്കുള്ള പിന്തുണ പുനഃപ്പരിശോധിക്കാന്‍ അദ്ദേഹം തയ്യാറായില്ല.


2024/25 വര്‍ഷത്തെ വമ്പന്‍ നികുതി വെട്ടിക്കുറവുകള്‍ മൂവം അടുത്ത ദശകത്തില്‍ 243 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നതിനാല്‍ സര്‍ക്കാര്‍ കനത്ത സമ്മര്‍ദത്തിലാണ്. 2019 തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലേബര്‍ ഇതിനെ എതിര്‍ത്തെങ്കിലും പാര്‍ലമെന്റില്‍ ഭേദഗതികള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ സഭ കടക്കുകയായിരുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ വെട്ടിക്കുറവ് മാറ്റേണ്ട കാരണമില്ലെന്ന് ട്രഷറര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്ക് നികുതി കുറയ്ക്കാനുള്ള നടപടി മാറ്റിവെയ്ക്കുന്നത് കൊണ്ട് പണപ്പെരുപ്പത്തില്‍ വ്യത്യാസം വരാനില്ല, ചാമേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends