'അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നത്'; പാന്റിന്റെ നീളം കുറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധിക്ഷേപം; പരാതി

'അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നത്'; പാന്റിന്റെ നീളം കുറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധിക്ഷേപം; പരാതി
യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. വടകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം.രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച് പ്രിന്‍സിപ്പല്‍ ശകാരിച്ചു എന്ന് പരാതിയില്‍ പറയുന്നു. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച് അപമാനിച്ചെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിച്ചതിന്റെ അപമാനം സഹിക്കാനാവാതെ മൂന്നു ദിവസമായി വിദ്യാര്‍ഥി സ്‌കൂളില്‍ പോകുന്നില്ല. സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു.

പരാതി നല്‍കിയതിനെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ പ്രിന്‍സിപ്പലോ സ്‌കൂള്‍ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.Other News in this category4malayalees Recommends