ഭാരത് ജോഡോ യാത്രയില്‍ 'പേ സിഎം' ടീ ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം

ഭാരത് ജോഡോ യാത്രയില്‍ 'പേ സിഎം' ടീ ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ 'പേ സിഎം' ടീ ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം. അക്ഷയ് കുമാര്‍ എന്ന പ്രവര്‍ത്തകനാണ് മര്‍ദ്ദനത്തിനിരയായത്. പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിന്റേയും ടീ ഷര്‍ട്ട് വലിച്ചൂരുതിന്റേയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അപമാനിക്കുന്നതിന് വേണ്ടിയാണ് ടീ ഷര്‍ട്ട് ധരിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

സംഭവത്തില്‍ കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് യുവാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പങ്കിട്ടിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമായിരുന്നു 'പേ സിഎം' ക്യാമ്പയിന്‍. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് ബൊമ്മയ്‌ക്കെതിരെ 'പേ സിഎം' പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

'പേ സിഎം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് നേരത്തെ കര്‍ണാടക കോണ്‍?ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, രണ്‍ദീപ് സുര്‍ജെവാല, ബി കെ ഹരിപ്രസാദ്, പ്രിയങ്ക ഖാര്‍ഗെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവര്‍ത്തികള്‍ നടക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ 'പേ സിഎം' ക്യാമ്പയിന്‍.

Other News in this category4malayalees Recommends