പിടികൂടിയ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു, പാമ്പുപിടുത്തക്കാരന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തി

പിടികൂടിയ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു, പാമ്പുപിടുത്തക്കാരന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തി
രക്ഷാപ്രവര്‍ത്തനത്തിനിടെ പിടികൂടിയ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടില്‍ മൂര്‍ഖന്റെ കടിയേറ്റു. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയില്‍ തുറന്നുവിടുന്ന രക്ഷാപ്രവര്‍ത്തകരാണ് അലക്‌സും റോണിയും. ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടില്‍ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാര്‍ ഇവരെ വിവരമറിയിച്ചത്.

ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്‌സ് പാമ്പില്‍ ഒന്നിനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടില്‍ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാള്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Other News in this category4malayalees Recommends