എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചു; ഉഗ്രസ്‌ഫോടനത്തില്‍ 16കാരന് ദാരുണാന്ത്യം, വീട് ഭാഗികമായി തകര്‍ന്നു

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചു; ഉഗ്രസ്‌ഫോടനത്തില്‍ 16കാരന് ദാരുണാന്ത്യം, വീട് ഭാഗികമായി തകര്‍ന്നു
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 16കാരന് ദാരുണാന്ത്യം. അപകടത്തില്‍ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നിട്ടുണ്ട്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്.

പൊട്ടിത്തെറിയില്‍ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് 16കാരനായ ഒമേന്ദ്രയുടെ മരണത്തിലേയ്ക്ക് നയിച്ചത്. ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളില്‍ നിന്ന് പുകയും മറ്റും ഉയര്‍ന്നിരുന്നു' അയല്‍വാസിയായ സ്ത്രീ പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും വീടിനകത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

Other News in this category4malayalees Recommends