ജാതി മാറി വിവാഹം, മകളെ വെടിവച്ചുകൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കള്‍

ജാതി മാറി വിവാഹം, മകളെ വെടിവച്ചുകൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കള്‍
ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ വെടിവെച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ 22കാരിയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഡല്‍ഹി സ്വദേശിനിയായ ആയുഷി യാദവിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയില്‍ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കിയെന്ന് പോലീസ് പറയുന്നു. വീട്ടുകാരോട് പറയാതെയാണ് ഛത്രപാല്‍ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്നും ഇത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെയും മകന്റെയും അറിവോടെയാണ് നിതേഷ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ശേഷം, മൃതദേഹം സ്യൂട്ട്‌കേസില്‍ പൊതിഞ്ഞ് മഥുരയില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്‌കേസില്‍ ആയുഷിയുടെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തിയത്.

ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച അഞ്ജാത കോള്‍ വഴി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തിന്റെ പങ്ക് കണ്ടെത്തുകയായിരുന്നു.Other News in this category4malayalees Recommends