മുന്‍ ഡ്രൈവര്‍ രാസ പദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സരാതിയുടെ പരാതിയില്‍ നടപടി ; വിനു കുമാറിന്റെ സാമ്പത്തിക വളര്‍ച്ച പരിശോധിച്ചാല്‍ തന്നെ കൊല്ലാനുള്ള ഗൂഢാലോചന എവിടെ നിന്നെന്ന് മനസിലാകും ; സരിത

മുന്‍ ഡ്രൈവര്‍ രാസ പദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സരാതിയുടെ പരാതിയില്‍ നടപടി ; വിനു കുമാറിന്റെ സാമ്പത്തിക വളര്‍ച്ച പരിശോധിച്ചാല്‍ തന്നെ കൊല്ലാനുള്ള ഗൂഢാലോചന എവിടെ നിന്നെന്ന് മനസിലാകും ; സരിത
രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍. മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ വധശ്രമത്തിന് പിന്നില്‍ താന്‍ കൊടുത്ത കേസുകളിലെ പ്രതികളാണോ എന്ന ചോദ്യത്തിന് സരിതയുടെ മറുപടി ഇങ്ങനെ.അങ്ങനെ ധരിക്കാന്‍ ചില കാര്യങ്ങളുണ്ടെന്നും അത് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകേണ്ടതാണെന്നും സരിത പറഞ്ഞു. പൊലീസ് പ്രഥമൃഷ്ട്യാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയല്ല ഉണ്ടായത്. പരാതിയേത്തുടര്‍ന്ന് ഒരു പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സരിത വ്യക്തമാക്കി.

വിനു കുമാറിന്റെ സാമ്പത്തിക വളര്‍ച്ച പരിശോധിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. 2014 ഓഗസ്റ്റില്‍ വെറുമൊരു ടാക്‌സി ഡ്രൈവര്‍ മാത്രമായി തന്റെ ഒപ്പം കൂടിയ വ്യക്തിയാണ് വിനു കുമാര്‍. അതിന് ശേഷം ഇപ്പോള്‍ എത്ര മാത്രം സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നത് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. അത് അവര്‍ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.

'എന്റെ മെഡിക്കല്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു. എന്റെ ഡോക്ടര്‍മാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടിട്ടുണ്ടാകണം. ക്രൈം ബ്രാഞ്ച് മെഡിക്കല്‍ ബോര്‍ഡിനെ വിളിച്ച് അന്വേഷിക്കും എന്ന് തന്നെയാണ് വിശ്വാസം. ആരാണ് വധശ്രമം നടത്തിയതെന്ന് പേരെടുത്ത് പറയാന്‍ സമയമായിട്ടില്ല. കാരണം, വിനുകുമാര്‍ കോണ്‍ടാക്ട് ചെയ്തിട്ടുള്ള ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. വിനു കുമാറിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ അവരെ മനസിലാകും. മുന്‍പത്തെ ലിസ്റ്റ് മുതല്‍ ഉണ്ടല്ലോ. ആ പട്ടികയിലെ ആളുകളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് അറിയാനാകും. എനിക്ക് നേരെ നടത്തിയ വധശ്രമത്തിലൂടെ അവര്‍ ഉദ്ദേശിച്ച ലാഭം എന്താണെന്ന് എനിക്ക് ഇപ്പോള്‍ പറയാനാകില്ല,' സരിത പറഞ്ഞു.

ഒരു സ്ത്രീ പലയിടത്തും കേസ് കൊടുക്കുന്നു. അവരെ ഉല്ലാതാക്കാനായി സ്ലോ പോയിസണ്‍ കൊടുക്കാം എന്ന ചിന്താഗതി ഉരുത്തിരിഞ്ഞത് ഒരു പക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കുമെന്ന് സരിത പറഞ്ഞു. അത്രയ്ക്കും അനുഭവിച്ചു, പലപ്പോഴും ആശുപത്രിയിലാണ്. കീമോതെറാപ്പി കഴിഞ്ഞു. അതുകൊണ്ട് പ്രയോജനമില്ലാത്തത് കൊണ്ട് അടുത്തത് ഇമ്യൂണോ തെറാപ്പിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നു. ഒരു സമയത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മുടിയില്ലാത്ത എന്റെ ഫോട്ടോ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ് വാര്‍ത്ത് വന്നിരുന്നു. ആ സമയത്ത് ശരിക്കും താന്‍ കീമോതെറാപ്പി ചെയ്യുകയായിരുന്നു. എന്നാല്‍ ക്യാന്‍സറിനായിരുന്നില്ലെന്നും ഇതിന്റെ ചികിത്സയിലായിരുന്നെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends