കളികളത്തില്‍ മാത്രമല്ല ഗാലറിയിലും മാസ് ; ജപ്പാന്‍ ആരാധകരെ പ്രശംസിച്ച് ലോകം

കളികളത്തില്‍ മാത്രമല്ല ഗാലറിയിലും മാസ് ; ജപ്പാന്‍ ആരാധകരെ പ്രശംസിച്ച് ലോകം
ഖത്തര്‍ ലോകകപ്പിലെ ജര്‍മനിക്കെതിരെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഗാലറിയിലെ പ്രകടനത്തിന് ജപ്പാന്‍ ആരാധകര്‍ക്ക് ലോകത്തിന്റെ പ്രശംസ. ഇഷ്ട താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തില്‍ വലിച്ചെറിഞ്ഞ കുപ്പികളും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്ത ശേഷമാണ് ജാപ്പനീസ് ആരാധകര്‍ ഗാലറി വിടുന്നത്.

ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരശേഷവും സമാന സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജര്‍മനിക്കെതിരായ അട്ടിമറി വിജയത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി ജാപ്പനീസ് ആരാധകര്‍. ആഹ്ലാദ പ്രകടനത്തിനു ശേഷം നീലനിറത്തിലുള്ള ഗാര്‍ബേജ് ബാഗുമായി സ്റ്റേഡിയത്തില്‍ ചിതറിക്കിടന്ന കുപ്പികളും മറ്റുമാണ് ആരാധകര്‍ വൃത്തിയാക്കിയത്.

ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിനുശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. വ!ൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്‌ക്കാരത്തിനു നിറഞ്ഞ കൈയടിയാണ് നെറ്റിസണ്‍സ് നല്‍കുന്നത്. അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ഗ്യാലറിയില്‍ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണം.

Other News in this category4malayalees Recommends