ആരാധകന്റെ ബൈനോക്കുലര്‍ കണ്ട സെക്യൂരിറ്റി ഞെട്ടി ; കള്ളത്തരം പിടിക്കുന്ന വീഡിയോ വൈറല്‍

ആരാധകന്റെ ബൈനോക്കുലര്‍ കണ്ട സെക്യൂരിറ്റി ഞെട്ടി ; കള്ളത്തരം പിടിക്കുന്ന വീഡിയോ വൈറല്‍
ഖത്തറിലെ സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള ബിയര്‍ വില്‍പ്പന നിരോധിച്ചിരുന്നു . ഇസ്ലാമിക രാഷ്ട്രത്തില്‍ മദ്യം വലിയ തോതില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും സംഘാടകര്‍ ഇത് തങ്ങളെ നേരത്തെ അറിയിച്ചില്ല എന്നതായിരുന്നു ആരാധകരുടെ പരാതി. ആതിഥേയരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ചുറ്റും ആരാധകര്‍ക്ക് ബിയര്‍ വില്‍ക്കില്ലെന്ന് ഫുട്‌ബോള്‍ ലോക ഗവേണിംഗ് ബോഡി ഫിഫ അറിയിച്ചു. ബിയര്‍ വില്‍പ്പന ഫാന്‍ സോണുകളിലും ലൈസന്‍സുള്ള വേദികളിലും കേന്ദ്രീകരിക്കുമെന്നും ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയില്‍ നിന്ന് ബിയറിന്റെ വില്‍പ്പന പോയിന്റുകള്‍ നീക്കം ചെയ്യുമെന്നും അതില്‍ പറയുന്നു.

ചില ആരാധകകര്‍ ഞങ്ങള്‍ കുടിച്ചിട്ടേ ഉള്ളു എന്നുള്ള രീതിയിലാണ് . വൈറലായ ഒരു വീഡിയോയില്‍, ഒരു ആരാധകന്റെ ബൈനോക്കുലറുകള്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശോധിക്കുന്നത് കാണാം. ഗാര്‍ഡ് ആദ്യം ബൈനോക്കുലറിലൂടെ നോക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം , തുടര്‍ന്ന് ലെന്‍സ് അഴിച്ചുമാറ്റി നോക്കിയപ്പോഴാണ് അതില്‍ ലെന്‌സ് തുറക്കുമ്പോള്‍ അതില്‍ മദ്യം ആണെന്ന് കണ്ടെത്തിയത്.

സ്റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തിന് ഫിഫ അധികൃതര്‍ കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഖത്തറിലെ ഭരണകുടുംബത്തിന്റെ ഇടപെടലുണ്ടായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ചത്തെ കിക്കോഫിന് 48 മണിക്കൂര്‍ മുമ്പ് ഖത്തറിലെ സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള ബിയര്‍ വില്‍പനയ്ക്ക് ലോകകപ്പ് മേധാവികള്‍ വിലക്കേര്‍പ്പെടുത്തി.

സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള വില്‍പ്പന നിരോധിച്ചതിന് ശേഷം ലോകകപ്പ് ആരാധകര്‍ക്ക് ബിയര്‍ ഇല്ലാതെ ദിവസവും മൂന്ന് മണിക്കൂര്‍ ജീവിക്കാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends