പലിശ നിരക്ക് മാമാങ്കം; മോര്‍ട്ട്‌ഗേജ് എടുത്തവരോട് മാപ്പ് പറഞ്ഞ് ആര്‍ബിഎ മേധാവി; ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് മുറവിളി

പലിശ നിരക്ക് മാമാങ്കം; മോര്‍ട്ട്‌ഗേജ് എടുത്തവരോട് മാപ്പ് പറഞ്ഞ് ആര്‍ബിഎ മേധാവി; ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് മുറവിളി

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഗവര്‍ണര്‍ ഫിലിപ്പ് ലോവിന്റെ മാപ്പ് അപേക്ഷയില്‍ രൂക്ഷമായി പ്രതികരിച്ച് രാജ്യത്തെ ജനങ്ങള്‍. ആര്‍ബിഎ മേധാവി രാജിവെയ്ക്കുകയോ, നിയമനടപടി നേരിടുകയോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.


മോര്‍ട്ട്‌ഗേജുകള്‍ എടുത്തവരോടാണ് ഡോ. ലോവ് മാപ്പ് പറഞ്ഞത്. 2024 വരെ ഔദ്യോഗിക ക്യാഷ് റേറ്റില്‍ മാറ്റമുണ്ടാകില്ലെന്ന് ആര്‍ബിഎ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ പറഞ്ഞത് ഓസ്‌ട്രേലിയക്കാര്‍ കേള്‍ക്കാന്‍ തയ്യാറായത് ഖേദകരമാണെന്ന് ഡോ. ലോവ് പറഞ്ഞു.

സെനറ്റ് എസ്റ്റിമേറ്റ്‌സ് ഹിയറിംഗിലാണ് ആര്‍ബിഎ ഗവര്‍ണറുടെ കുറ്റസമ്മതം. 'ഞങ്ങള്‍ പറഞ്ഞത് ആളുകള്‍ കേട്ടതില്‍ ഖേദമുണ്ട്. ഇത് പ്രകാരം നടപടിയെടുത്തതും, ഇപ്പോള്‍ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ചാടിയതും ഇതുമൂലമാണ്', ഡോ. ലോവ് വ്യക്തമാക്കി.

2024 വരെ പലിശ നിരക്ക് ഉയരില്ലെന്ന് പറഞ്ഞതാണ് ആളുകള്‍ ശ്രദ്ധിച്ചത്. കൂടുതല്‍ വ്യക്തമായ ഭാഷ ഉപയോഗിക്കേണ്ടതായിരുന്നു, ആര്‍ബിഎ ഗവര്‍ണര്‍ പറയുന്നു. എന്നാല്‍ ആര്‍ബിഎ ഉപദേശം കേട്ട് മോര്‍ട്ട്‌ഗേജ് എടുത്ത ആളുകള്‍ ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

അതുകൊണ്ട് തന്നെ 911,728 ഡോളര്‍ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഗവര്‍ണറുടെ വാക്കുകള്‍ ഇവരെ രോഷത്തിലാക്കി. കേവലം മാപ്പ് അപേക്ഷ കൊണ്ട് മാത്രം കാര്യമില്ലെന്ന നിലപാടിലാണ് പല പ്രമുഖ വ്യക്തികളും.
Other News in this category



4malayalees Recommends