ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സാമുഹ്യ, കലാസാംസ്‌കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'നാമം' (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതല്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.
വൈദ്യശാസ്ത്ര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആശ മേനോനാണ് നാമത്തിന്റെ പുതിയ പ്രസിഡന്റ്. Suja Nair Shirodhkar (സെക്രട്ടറി), Namith Manath (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
NeuroOphthalomology felloship നേടിയ ഡോ. ആശ, വിവിധ മെഡിക്കല്‍ കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐടി എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സുജയും, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന നമിത്തും ഏതാനും വര്‍ഷങ്ങളായി നാമത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്.
2023ലെ നാമത്തിന്റെ പുതിയ നേതൃത്വ നിര അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചുവരുന്നതായി നാമം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.