ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോഗത്തിന് ഇനി 'വലിയ വില'; മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ അടുത്ത ആഴ്ച വര്‍ദ്ധിക്കും; ലക്ഷക്കണക്കിന് ജനങ്ങളെ കാത്തിരിക്കുന്നത് 17.3% വര്‍ദ്ധന ; ഇപ്പോള്‍ സ്വിച്ച് ചെയ്താല്‍ രക്ഷപ്പെടാം

ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോഗത്തിന് ഇനി 'വലിയ വില'; മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ അടുത്ത ആഴ്ച വര്‍ദ്ധിക്കും; ലക്ഷക്കണക്കിന് ജനങ്ങളെ കാത്തിരിക്കുന്നത് 17.3% വര്‍ദ്ധന ; ഇപ്പോള്‍ സ്വിച്ച് ചെയ്താല്‍ രക്ഷപ്പെടാം

അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് 17.3 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധന. എല്ലാ ഏപ്രില്‍ മാസത്തിലും ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സിനൊപ്പം 3-3.9% വരെ വര്‍ദ്ധനവും ചേര്‍ത്ത് ബില്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.


ഈ നിരക്ക് വര്‍ദ്ധനവുകള്‍ കോണ്‍ട്രാക്ടിന് ഇടയില്‍ നടപ്പാക്കുന്നതിനാല്‍ ആളുകള്‍ക്ക് പുതിയ നിരക്ക് അംഗീകരിക്കുകയോ, ചെലവേറിയ എക്‌സിറ്റ് ഫീസ് നല്‍കി കോണ്‍ട്രാക്ട് നേരത്തെ അവസാനിപ്പിക്കുകയോ മാത്രമാണ് മാര്‍ഗ്ഗം.

എന്നാല്‍ കോണ്‍ട്രാക്ട് പൂര്‍ത്തിയായ 11 മില്ല്യണ്‍ ജനങ്ങള്‍ക്ക് അടുത്ത ആഴ്തയിലെ വര്‍ദ്ധനയ്ക്ക് മുന്‍പ് പ്രൊവൈഡറെ മാറ്റി രക്ഷപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മിഡ്-കോണ്‍ട്രാക്ട് വര്‍ദ്ധനവുകളില്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തത നല്‍കുന്നുണ്ടോയെന്ന് റെഗുലേറ്റര്‍ ഓഫ്‌ജെം റിവ്യൂ ആരംഭിച്ചിട്ടുണ്ട്.


നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പിഴ ഈടാക്കാതെ ഉപഭോക്താക്കള്‍ക്ക് കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം ലഭിക്കാനായി യുസ്വിച്ച് പ്രചരണം നടത്തിവരികയാണ്. ഏപ്രില്‍ മാസത്തിലെ വര്‍ദ്ധനയ്ക്ക് മുന്‍പ് പ്രത്യാഘാതം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവസരമുണ്ടെന്ന് യുസ്വിച്ച് ടെലികോം വിദഗ്ധന്‍ ഏണസ്റ്റ് ഡോകു ചൂണ്ടിക്കാണിച്ചു. ആവശ്യത്തില്‍ കൂടുതല്‍ തുക നല്‍കാതെ സ്വിച്ച് ചെയ്യാന്‍ കഴിയുമോയെന്ന് ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഉപയോക്താക്കള്‍ ഉടന്‍ പരിശോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

Other News in this category4malayalees Recommends