ഒരു വ്യക്തിയുടെ അബദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാര്‍ട്ടി നിര്‍ത്തണം ; രാഹുല്‍ഗാന്ധി വിഷയത്തില്‍ അനില്‍ ആന്റണി

ഒരു വ്യക്തിയുടെ അബദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാര്‍ട്ടി നിര്‍ത്തണം ; രാഹുല്‍ഗാന്ധി വിഷയത്തില്‍ അനില്‍ ആന്റണി
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എ കെ ആന്റണിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനില്‍ കെ ആന്റണി. ഒരു വ്യക്തിയുടെ പിഴവുകളിലും അബദ്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാര്‍ട്ടി അവസാനിപ്പിക്കണമെന്ന് അനില്‍ ട്വീറ്റ് ചെയ്തു.

എഐസിസി ജനറല്‍ സെക്രട്ടറി പോസ്റ്റ് ചെയ്ത ട്വീറ്റ് പങ്കുവച്ചായിരുന്നു വിമര്‍ശനം. 2014 തൊട്ട് പ്രത്യേകിച്ച് 2017ന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദുഖകരമായൊരു പഠന വിഷയമാണ്. ഒരു വ്യക്തിയുടെ അബദ്ധങ്ങളിലും പിഴവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാര്‍ട്ടി അവസാനിപ്പിക്കണം. പകരം രാജ്യത്തിന്റെ വിഷയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നോക്കണം. ഇല്ലെങ്കില്‍ 2024 ന് അപ്പുറം നിലനില്‍പ്പേ ഉണ്ടാകില്ല, ട്വീറ്റില്‍ അനില്‍ കുറച്ചു.

Other News in this category4malayalees Recommends