റഷ്യന്‍ യുവതിയെ ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ചു; പീഡിപ്പിച്ചു, തടങ്കലിലാക്കി; പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചു; യുവാവ് ലഹരിക്ക് അടിമ

റഷ്യന്‍ യുവതിയെ ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ചു; പീഡിപ്പിച്ചു, തടങ്കലിലാക്കി; പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചു; യുവാവ് ലഹരിക്ക് അടിമ
മലയാളിയായ യുവാവ് കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിനാണ് ഇരയാക്കിയതെന്ന് പോലീസ്. പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെ ഇവര്‍ക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും പരിക്കേറ്റിട്ടുണ്ട്. തന്റെ പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചെന്നും, ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതിയുടെ മൊഴി.

ആഖിലില്‍നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അതേസമയം, സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്.

യുവതിയെ കോടതി അനുവദിക്കുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

ആഗിലിന്റെ ഉപദ്രവം സഹിക്കാനാകാതെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. യുവതിയുടെ കൈയ്യില്‍ മുറിവുണ്ടാക്കിയ പാടുണ്ടായിരുന്നു. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Other News in this category



4malayalees Recommends