നാലു കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; മൂന്നുമക്കള്‍ മരിച്ചു, യുവതിയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു

നാലു കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; മൂന്നുമക്കള്‍ മരിച്ചു, യുവതിയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു
ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി നാലുകുട്ടികളേയും കൂട്ടി കിണറ്റില്‍ ചാടി. മൂന്നുമക്കള്‍ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. മുപ്പതുകാരിയായ യുവതി തന്റെ ഒന്നരവയസ്സുള്ള കുഞ്ഞിനേയും കൂട്ടിയാണ് കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മൂന്നു മക്കള്‍ കൊല്ലപ്പെടുകയും യുവതിയും മൂത്ത മകളും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബാല്‍ദി വില്ലേജിലാണ് സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ് കിണറ്റില്‍ മക്കളേയും കൊണ്ട് ചാടിയത്. വെള്ളത്തില്‍ മുങ്ങിത്താണ യുവതി കിണറ്റിലേക്ക് തൂങ്ങിക്കിടന്ന കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. എന്നാല്‍ ഒന്നര വയസ്സുള്ള മകനും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ പറഞ്ഞു.

ഭര്‍ത്താവ് രമേഷുമായുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യാശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മൂന്ന് കുട്ടികളുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രമീളയുടേയും കുട്ടിയുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends