അല്ലു അര്‍ജുനല്ല, 'പുഷ്പ'യുടെ ഹിന്ദി ഡയലോഗുകള്‍ വൈറലാകാന്‍ കാരണം ഞാനാണ്: നടന്‍ ശ്രേയസ്

അല്ലു അര്‍ജുനല്ല, 'പുഷ്പ'യുടെ ഹിന്ദി ഡയലോഗുകള്‍ വൈറലാകാന്‍ കാരണം ഞാനാണ്: നടന്‍ ശ്രേയസ്
ബോളിവുഡ് സിനിമകള്‍ തുടരെ തുടരെ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ് ആയിരുന്നു ഹിന്ദി പ്രേക്ഷകര്‍ നല്‍കിയത്. പല ഹിന്ദി സിനിമകളേക്കാളും കൂടുതല്‍ കളക്ഷന്‍ 'പുഷ്പ' എന്ന സിനിമ നേടിയിരുന്നു. പുഷ്പയുടെ ഹിന്ദി വേര്‍ഷനില്‍ അല്ലു അര്‍ജുന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ ശ്രേയസ് തല്‍പഡെയാണ്.

പുഷ്പയിലെ ഹിന്ദി ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. പല ഡയലോഗുകളും വൈറലാകാന്‍ കാരണം താന്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ച് മെച്ചപ്പെടുത്തിയത് കൊണ്ടാണ് എന്നാണ് ശ്രേയസ് ഇപ്പോള്‍ പറയുന്നത്.

തെലുങ്ക് ഡയലോഗുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ കൂടുതലായി കഥാപാത്രങ്ങളുടെ ഇമോഷന്‍ നോക്കിയാണ് ഡയലോഗുകള്‍ ഒരുക്കിയത് എന്നാണ് ശ്രേയസ് പറയുന്നത്. 'പുഷ്പയുടെ ഡബ്ബിംഗ് സെക്ഷനില്‍ ഒരുപാട് മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.'

'പുഷ്പ ജായേംഗി നഹി (പുഷ്പ പോകില്ല) എന്ന ഡയലോഗ്, പുഷ്പ ജുക്കേംഗി നഹി (പുഷ്പ ആര്‍ക്കും തല താഴ്ത്തില്ല) എന്നാക്കി മാറ്റുകയായിരുന്നു. അതുപോലെ തന്നെ സിനിമയിലെ മറ്റൊരു ഐക്കോണിക് ഡയലോഗാണ് 'പുഷ്പ എന്ന് പറഞ്ഞാല്‍ ഫ്‌ളവര്‍ അല്ലെടാ ഫയര്‍ ആണ്' എന്നത്.'

'ആ ഡയലോഗും ഹിന്ദിയില്‍ മെച്ചപ്പെടുത്തിയിരുന്നു' എന്നാണ് ശ്രേയസ് പറയുന്നത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2021ല്‍ ഡിസംബര്‍ 17ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

Other News in this category4malayalees Recommends