യൂട്യൂബ് ചാനല്‍ വഴി പ്‌ളസ്റ്റു ഫലം പിന്‍വലിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബി ജെ പി നേതാവ് പിടിയില്‍

യൂട്യൂബ് ചാനല്‍ വഴി പ്‌ളസ്റ്റു ഫലം പിന്‍വലിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബി ജെ പി നേതാവ് പിടിയില്‍
തന്റെ യു റ്റിയുബ് ചാനല്‍ വഴി പ്‌ളസ്റ്റൂ പരീക്ഷാ ഫലം പിന്‍വലിച്ചുവെന്ന വ്യാജ വാര്‍ത്ത നല്‍കിയ ബി ജെ പി നേതാവ് പിടിയില്‍. കൊല്ലം പോരുവഴിയിലെ ബി ജെ പി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് പിടിയിലായത്.

പള്സ്റ്റൂ പരീക്ഷ ഫലം പിന്‍വലിച്ചുവെന്നാണ് തന്റെ യൂട്യൂബ് ചാനല്‍ വഴി ഇയാള്‍ വ്യാജ വാര്‍ത്ത നല്‍കിയത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പരാതിയിലാണ് കന്‍്‌ന്റോണ്‍മെന്റ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതരെയും യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു യൂട്യൂബ് ചാനല്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. തുടര്‍ന്നായിരുന്നു സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്.

Other News in this category



4malayalees Recommends