കാനഡയിലേക്കുളള സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിലേക്കായുള്ള നാല് പുതിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ക്ക് ഇമിഗ്രേഷന്‍ , റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അംഗീകാരം നല്‍കി. ഇത് പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് പത്ത് മുതല്‍ സിഇഎല്‍പിഐപി ജനറല്‍, സിഎഇഎല്‍, പിടിഇ അക്കാദമിക്, ടിഒഇഎഫ്എല്‍ ടെസ്റ്റ് റിസള്‍ട്ടുകളാണ് ഐആര്‍സിസി അംഗീകരിക്കാന്‍ പോകുന്നത്.കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റൈ ഇംഗ്ലീഷിലുള്ള അവഗാഹം അളക്കാനുള്ള ടെസ്റ്റുകളാണിവ. ഇംഗ്ലീഷ് സംസാരിക്കാനും കേട്ട് മനസിലാക്കാനും വായിക്കാനും എഴുതാനുമുള്ള സ്റ്റുഡന്റ്‌സിന്റെ കഴിവുകളാണ് ഈ ടെസ്റ്റുകളിലൂടെ നിര്‍ണയിക്കപ്പെടുന്നത്.
ഇത് പ്രകാരം സിഇഎല്‍പിഐപി ജനറല്‍ ടെസ്റ്റില്‍ നാല് കാറ്റഗറിയില്‍ ഓരോന്നിലും ചുരുങ്ങിയത് ഏവ് സ്‌കോര്‍ നേടിയവരെ ഇതില്‍ വിജയിച്ചതായി കണക്കാക്കും. കനഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്കിന് സമാനമാണീ പോയിന്റുകള്‍. സിഎഇഎല്‍, പിടിഇ അക്കാദമിക് ടെസ്റ്റുകളില്‍ ചുരുങ്ങിയത് 60 സ്‌കോര്‍ നേടിയവരെ വിജയിച്ചതായി കണക്കാക്കും. എഡ്യുക്കേഷനല്‍ ടെസ്റ്റിംഗ് സര്‍വീസ് (ഇടിഎസ്) ടിഒഇഎഫ്എല്‍ ഐബിടി ടെസ്റ്റില്‍ ചുരുങ്ങിയത് 83 പോയിന്റുകള്‍ നേടിയവരാണ് വിജയിക്കുക.
സ്റ്റുഡന്റ്‌സ് ഈ ടെസ്റ്റുകളില്‍ നേരിട്ടും അല്ലെങ്കില്‍ ഓണ്‍ലൈനായും ആയാണ് ഹാജരാകേണ്ടത്. എന്നാല്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിലേക്കായുള്ള വിദ്യാര്‍ത്ഥികള്‍ റിമോട്ട്‌ലി പ്രോക്ടോറെഡ് ടെസ്റ്റുകളില്‍ പങ്കെടുത്താല്‍ അതിനെ ഐആര്‍സിസി അംഗീകരിക്കില്ല. ഐആര്‍സിസി സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിലേക്കായുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇതിന് മുമ്പ് ഐഇഎല്‍ടിഎസ് ജനറല്‍, ഐഇഎല്‍ടിഎസ് അക്കാദമിക് ടെസ്റ്റുകള്‍ക്ക് മാത്രമായിരുന്നു ഐആര്‍സിസി അംഗീകാരം നല്‍കിയിരുന്നത്.