ഹിറ്റായി വേതന സുരക്ഷാ പദ്ധതി

ഹിറ്റായി വേതന സുരക്ഷാ പദ്ധതി
ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയില്‍ രാജ്യത്തെ 98 ശതമാനം ജീവനക്കാരും രജിസ്റ്റര്‍ ചെയ്തതായി മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലുള്ളവര്‍ക്കു തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനം കുടിശികയാകാതെ ലഭ്യമാക്കുന്നതാണ് 2009 ല്‍ ഡബ്ല്യു പി എസ് നിലവില്‍ വന്നത്.

ഡബ്ല്യു പിഎസ് പദ്ധതിയില്‍ അംഗങ്ങളായ കമ്പനികളുടെ എണ്ണത്തില്‍ 3.34 ശതമാനം വര്‍ധന. വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് മന്ത്രാലയത്തിന് നേരിട്ടു നിരീക്ഷിക്കാന്‍ ഡബ്ല്യുപിഎസ് സംവിധാനത്തിലൂടെ സാധിക്കും. ഓരോ തൊഴിലാളികളുടേയും വേതന വിവരങ്ങളും മന്ത്രാലയത്തിന് അറിയാം. നിയമം പാലിക്കാത്ത സ്ഥാപനങ്ങളിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനും ഇതുവഴി കഴിയും. ശമ്പളം നല്‍കുന്നത് 15 ദിവസത്തിലധികം വൈകരുതെന്നാണ് നിയമം.ശമ്പളം വൈകിക്കുന്ന കമ്പനികള്‍ക്കെതിരെ 17ാം ദിവസം മന്ത്രാലയം നടപടി സ്വീകരിക്കും.

Other News in this category4malayalees Recommends