സിദ്ദിഖിന്റെ എടിഎം കാര്‍ഡും ചെക്ക് ബുക്കും തോര്‍ത്തും പൊലീസ് കണ്ടെടുത്തു ; ഫോണ്‍ വലിച്ചെറിഞ്ഞെന്ന് മൊഴി

സിദ്ദിഖിന്റെ എടിഎം കാര്‍ഡും ചെക്ക് ബുക്കും തോര്‍ത്തും പൊലീസ് കണ്ടെടുത്തു ; ഫോണ്‍ വലിച്ചെറിഞ്ഞെന്ന് മൊഴി
കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഫര്‍ഹാനയെയും ഷിബിലിയെയും ആണ് തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ഫര്‍ഹാനെ കാര്‍ ഉപേക്ഷിച്ച ചെറുതുരുത്തിയില്‍ എത്തിച്ച് തെളിവെടുത്തു.

മൂന്ന് പ്രതികളില്‍ ഫര്‍ഹാന, ശിബിലി എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. തുടര്‍ന്ന് സിദ്ദിഖിന്റെ കാര്‍ ഉപേക്ഷിച്ച് ചെറുതുരുത്തിയില്‍ ഫര്‍ഹാനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കാര്‍ ഉപേക്ഷിച്ചതിന് സമീപത്തെ വീട്ടില്‍ ഫര്‍ഹാനും ഷിബിലിയും പെയിന്‍ ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥന്‍ പൊലീസിനു മൊഴി നല്‍കി. വീടിനു സമീപത്തെ കിണറില്‍ നിന്ന് സിദ്ദിഖിന്റെ എടിഎം കാര്‍ഡും ചെക്ക് ബുക്കും തോര്‍ത്തും പൊലീസ് കണ്ടെടുത്തു. ഫര്‍ഹാനെ പ്രദേശത്തു കണ്ടിരുന്നതായി നാട്ടുകാരും പറഞ്ഞു.

പ്രതികളെ നാളെ അട്ടപ്പാടിയില്‍ എത്തിച്ചു തെളിവെടുപ്പ് തുടരും. പ്രതികള്‍ സിദ്ധിഖിന്റെ ഫോണ്‍ തിരുവനന്തപുരത്തു വലിച്ചെറിഞ്ഞു എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. തെളിവെടിപ്പിന് തിരുവനന്തപുരം ഉള്‍പ്പടെ നിരവധി സ്ഥലങ്ങള്‍ കൊണ്ട് പോകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends