വ്യവസായിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ; പത്തു പേര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും
ഏഷ്യക്കാരനായ നിക്ഷേപകനേയും പെണ്‍സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവര്‍ച്ച നടത്തിയ പത്തംഗ സംഘത്തിന് ദുബായ് ക്രിമിനല്‍ കോടതി പത്തുവര്‍ഷം തടവും 26.05 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു.
2022 ജുലൈയില്‍ ദുബായ് സിലിക്കണ്‍ ഒയാസിലെ വില്ലയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിര്‍ഹം മൂല്യം വരുന്ന ഏഴു ലക്ഷം ഡിജിറ്റല്‍ കറന്‍സി നിര്‍ബന്ധപൂര്‍വം കവര്‍ച്ചാ സംഘത്തിലെ ഒരാളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
ഏഴ് ഏഷ്യന്‍, മൂന്ന് യൂറോപ്യന്‍ വംശജരായ പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും.