യുഎസിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്തുന്നതിനായുള്ള നിര്‍ണായക ബില്ലിന് മേലുള്ള വോട്ടെടുപ്പില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ബൈഡന്‍; ഡെബ്റ്റ് സീലിംഗ് ഡീലിന്റെ മേല്‍ യുഎസ് കോണ്‍ഗ്രസ് നാളെ വോട്ട് ചെയ്യും; എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍

യുഎസിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്തുന്നതിനായുള്ള നിര്‍ണായക ബില്ലിന് മേലുള്ള വോട്ടെടുപ്പില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ബൈഡന്‍; ഡെബ്റ്റ് സീലിംഗ് ഡീലിന്റെ മേല്‍ യുഎസ് കോണ്‍ഗ്രസ് നാളെ വോട്ട് ചെയ്യും; എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍

യുഎസിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്തുന്നതിനായി തയ്യാറാക്കിയ ഡെബ്റ്റ് സീലിംഗ് ഡീലിനെ പറ്റി തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഹൗസ് സ്പീക്കറായ കെവിന്‍ മാക് കാര്‍ത്തിയുമായി ചേര്‍ന്ന് വില പേശി തയ്യാറാക്കിയിരിക്കുന്ന ഡെബ്റ്റ് സീലിംഗ് ഡീല്‍, ബഡ്ജറ്റ് ഡീല്‍ എന്നിവയെ സംബന്ധിച്ച് തനിക്ക് പോസിറ്റീവ് മനോഭാവമാണുള്ളതെന്നാണ് ബൈഡന്‍ പറയുന്നത്.


നാളെ ഈ ഡീല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിര്‍ണായക വോട്ടിംഗിനിടവേയാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. വൈറ്റ് ഹൗസും കോണ്‍ഗ്രഷണല്‍ ലീഡര്‍മാരും ഈ ഡീല്‍ പാസാക്കുന്നതിനായി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക ദുരന്തത്തില്‍ ചെന്ന് വീഴുമെന്നും അതില്‍ നിന്ന് കരകയറാനാവില്ലെന്നും അതിനാല്‍ ഏവരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ബൈഡന്‍ സെനറ്റര്‍മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒഴിവ് ദിവസമായ മെമ്മോറിയല്‍ ഡേ ഹോളിഡേയുടെ അന്ന് പോലും ഈ ഡീല്‍ പാസാക്കിയെടുക്കുന്നതിന് ബൈഡന്‍ ഇരു പാര്‍ട്ടികളിലും പെട്ട വിവിധ ലോ മേയ്ക്കര്‍മാരുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. നിരവധി കടുത്ത വലതു പക്ഷവാദികളായ കണ്‍സര്‍വേറ്റീവുകള്‍ ഈ ഡീലിന് എതിരാണ്. നിലവിലെ സാഹചര്യത്തില്‍ കടുത്ത ചെലവ് ചുരുക്കലിന് വേണ്ടി വാദിക്കുന്ന തങ്ങളുടെ നിലപാടിന് എതിരാണീ ഡീലെന്നാണ് അവര്‍ വാദിക്കുന്നത്. ഈ ഡീലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രോഗ്രസീവ് ഡെമോക്രാറ്റുകളോട് ഇതിനെക്കുറിച്ച് തന്നോട് വിശദമായി സംസാരിക്കാനാണ് ബൈഡന്‍ പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends