പ്രേമം എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ യുവതാരം അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. പതിമൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് അനുപമയ്ക്കുള്ളത്. തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്ന അറിയിപ്പോടെ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മോതിര വിരലില്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ട് ഇട്ടതിന് ശേഷം ആണ് എന്‍ഗേജ്ഡ് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പല തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്നും മോതിരം മറച്ചുവച്ചതാവും എന്നു ചിലര്‍ പറയുന്നു വരന്‍ ആരാണ് എന്ന ചോദ്യമാണ് കൂടുതല്‍ ഉയരുന്നത്.
അഭിനയം മാത്രമല്ല ഇടയ്‌ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം ഹിറ്റ് അടിച്ച ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്. ശേഷം മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.