മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളികളെല്ലാം തന്നെ എറെ ആവേശത്തോടെയാണ് വാലിബന്റെ അപ്‌ഡേറ്റുകളെ സ്വീകരിക്കുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്നു എന്നാണ് വിവരം. താരം ഇരട്ടവേഷത്തിലെത്തുമെന്ന വാര്‍ത്ത നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഷെയര്‍ ചെയ്തു കഴിഞ്ഞു.
അച്ഛന്‍ മകന്‍ റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോ?ഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ചിത്രം ക്രിസ്മസ് റിലീസിനായിട്ടാകും എത്തുക.