തന്നെ കാണാനില്ലെന്ന കോണ്‍ഗ്രസിന്റെ പരിഹാസ പോസ്റ്ററിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ട് മുന്‍ എംപിക്കായി യുഎസില്‍ ബന്ധപ്പെടുക എന്നാണ് സ്മൃതി ട്വിറ്ററില്‍ കുറിച്ചത്.
ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചുള്ള മൗനത്തെ വിമര്‍ശിച്ചാണ് സ്മൃതി ഇറാനിയെ കാണാനില്ല എന്ന പേരില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റര്‍ പ്രചരിച്ചത്. ഇതിനുള്ള മറുപടിയാണ് ഹിന്ദിയില്‍ കുറിച്ച ട്വീറ്റില്‍ കേന്ദ്ര മന്ത്രി നടത്തിയിരുന്നത്.
യുഎസ് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതില്‍ ബിജെപി നേതാക്കളും വിമര്‍ശനവുമായി എത്തിയിരുന്നു.