'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സവര്‍ക്കര്‍ ആയാണ് രണ്‍ദീപ് ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തിനായി നടന്‍ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്. നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവന്‍ ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികള്‍ക്ക് പ്രചോദനമായത് സവര്‍ക്കറാണെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. 'ബ്രിട്ടീഷുകാര്‍ തേടിനടന്ന ഇന്ത്യക്കാരന്‍. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവര്‍ക്കര്‍, ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാര്‍ഥ കഥ കാണുക', എന്നായിരുന്നു ഹൂഡയുടെ ട്വീറ്റ്.