ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.

ഇതിന്റെ ചിത്രങ്ങളും ഇന്ന് വ്യാപകമായ രീതിയില്‍ പ്രചരിക്കുകയാണ്. സഭ സജീവമായിരിക്കെ തന്നെയാണ് മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗില്‍ഡ തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. മറ്റ് അംഗങ്ങള്‍ ഇതിന് കയ്യടിച്ച് പിന്തുണ പ്രഖ്യാപിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ആശംസകളറിയിക്കുകയും ചെയ്തു.

രാജ്യത്തിന് പുറത്തും വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ വലിയൊരു വിഭാഗം പേരും പോസിറ്റീവായ രീതിയിലാണ് പ്രതികരിക്കുന്നത്. ഇറ്റാലിയന്‍ പാര്‍ലമെന്റിനകത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നത് ആദ്യമായാണ്. ഇത് വിപ്ലവകരമായ പുതിയൊരു തുടക്കമാകട്ടെ എന്നും പല രാജ്യങ്ങള്‍ക്കും മാതൃകയാകട്ടെ എന്നുമാണ് അധികപേരും ആശംസിക്കുന്നത്.

പോയ വര്‍ഷം ഒക്ടോബറിലാണ് ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലെത്തിയത്. രാജ്യത്ത് സ്ത്രീകള്‍ മുന്നേറിവരുന്നതിന്റെ വലിയൊരു തെളിവായി ഇത് കണക്കാക്കപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends