യുഎസും ചൈനയും പരസ്പരമുള്ള ചാരപ്രവര്‍ത്തനങ്ങള്‍ മത്സരാത്മകമാകുന്നു; ലക്ഷ്യം മിലിട്ടറി-ഇന്‍ഫര്‍മേഷന്‍ മേധാവിത്വം നിലനിര്‍ത്തല്‍; യുഎസ് മിലിട്ടറി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുമ്പോള്‍ ജിന്‍പിന്‍ഗിനെ ഫോക്ക്‌സ് ചെയ്ത് യുഎസ്

യുഎസും ചൈനയും പരസ്പരമുള്ള ചാരപ്രവര്‍ത്തനങ്ങള്‍ മത്സരാത്മകമാകുന്നു; ലക്ഷ്യം മിലിട്ടറി-ഇന്‍ഫര്‍മേഷന്‍ മേധാവിത്വം നിലനിര്‍ത്തല്‍; യുഎസ് മിലിട്ടറി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുമ്പോള്‍ ജിന്‍പിന്‍ഗിനെ ഫോക്ക്‌സ് ചെയ്ത് യുഎസ്
തന്ത്രപ്രധാനമായതും സൈനിക സംബന്ധമായതുമായ രഹസ്യങ്ങള്‍ പരസ്പരം ചോര്‍ത്തുന്നതിന് ചൈനയും യുഎസും തമ്മിലുള്ള മത്സരം കൊഴുത്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായുള്ള ശക്തമായ ചുവട് വയ്പുകളും നിശബ്ദയുദ്ധങ്ങളും സമീപകാലത്ത് വര്‍ധിച്ച് വരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മിലിട്ടറി, ഇന്‍ഫര്‍മേഷന്‍ മേധാവിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളും തമ്മിലുളള ചാര മത്സരം വര്‍ധിച്ചിരിക്കുന്നത്.

സമീപകാലത്ത് യുഎസ് ടെറിട്ടെറിയില്‍ വച്ച് ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടത് അണിയറയില്‍ നടക്കുന്ന ഇത്തരം ചാരയുദ്ധങ്ങളുടെ ശക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. യുഎസിലെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ചൈന ഈ ബലൂണ്‍ യുഎസിലേക്ക് പറത്തി വിട്ടതെന്നതാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനിടെ ചൈനക്കെതിരായുള്ള ചാരപ്രവര്‍ത്തനങ്ങള്‍ യുഎസും സമീപകാലത്ത് ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നതിനും തായ് വാന്റെ മേല്‍ ചൈന നടത്തുന്ന നീക്കങ്ങളറിയുന്നതിനുമാണ് നിലവില്‍ യുഎസ് ചാരപ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദു. ഇതിനിടെ യുഎസ് മിലിട്ടറിയുടെ കഴിവിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി മിലിട്ടറി നെറ്റ് വര്‍ക്കുകളിലേക്ക് മാല്‍ വെയറിനെ കടത്തി വിട്ട് ചാരപ്രവര്‍ത്തനം നടത്താനും ചൈന സമീപകാലത്ത് മുന്നിട്ടിറങ്ങിയിരുന്നു. ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ചൈനക്കെതിരായ ചാരപ്രവര്‍ത്തനങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ചൈന സാങ്കേതിക-മിലിട്ടറി രംഗങ്ങളില്‍ ഉയര്‍ന്ന് വരുന്നത് തടയുന്നതിന് വേണ്ടിയാണ് ബൈഡന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends