ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്

ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്
ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.

കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ബി അവേര്‍: സ്റ്റോപ്പ്, തിങ്ക്, പ്രൊട്ടക്റ്റ്' കാമ്പെയ്ന്‍ ഷാര്‍ജ പോലീസ് ആരംഭിക്കുകയാണ്.

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണെന്നും സ്‌നാപ്ചാറ്റ് വഴിയാണ് കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സൈബര്‍ സെക്യൂരിറ്റി ടെക്‌നീഷ്യന്‍ നദ അല്‍ സുവൈദി ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends