ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റും'; സൗദി കിരീടാവകാശി

ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റും'; സൗദി കിരീടാവകാശി
രണ്ടുവര്‍ഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയില്‍ ജിഡിപിയില്‍ അതിവേഗ വളര്‍ച്ച കൈവരിക്കുന്നതില്‍ സൗദി അറേബ്യ വിജയിച്ചുവെന്ന് കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തിന് ശേഷം വികസന കാഴ്ചപ്പാടായി വിഷന്‍ 2040 നെ പ്രഖ്യാപിക്കും.

രാജ്യത്തിന്റെ സമഗ്ര പുരോഗതിയും പരിവര്‍ത്തനത്തിനും വേണ്ടി അവതരിപ്പിച്ച വിഷന്‍ 2030 ഞങ്ങളുടെ വലിയ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുകയും പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എപ്പോഴും മെച്ചപ്പെടുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സൗദിയുടെ രീതിയെന്നും കിരീടവകാശി പറഞ്ഞു.

സൗദി സന്ദര്‍ശിക്കാന്‍ മടിക്കുന്നവരോട് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യന്‍ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതവും സ്ഥിരതയുമുള്ളതാവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുവഴി അവര്‍ക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. നിലവിലുള്ള നിയമങ്ങള്‍ പലതും ഞങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ഇടപെടുന്നില്ലെന്നും കിരീടാവകാശി സൂചിപ്പിച്ചു.

ഇറാനുമായി സൗദി അറേബ്യ പുനഃസ്ഥാപിച്ച ബന്ധം ശക്തിപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

Other News in this category4malayalees Recommends