കരുവന്നൂര്‍ കള്ളപ്പണ ഇടപാട് ; അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപം. മൂന്നു തവണ ദുബായ് യാത്ര ; കണ്ടെത്തലുമായി ഇ ഡി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് ; അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപം. മൂന്നു തവണ ദുബായ് യാത്ര ; കണ്ടെത്തലുമായി ഇ ഡി
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കണ്ടെത്തല്‍. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷന് എസ്ബിഐ ബാങ്കില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നതാണ് ഇ ഡിയുടെ പുതിയ കണ്ടെത്തല്‍.

90 വയസുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. കളളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ ഡി പറയുന്നു.

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്ത് ആണ്. ബാങ്കില്‍ മകന്‍ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. പി ആര്‍ അരവിന്ദാക്ഷന്‍ മൂന്ന് തവണ ദുബായില്‍ പോയി. ഇതിലും അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends