ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി പാകിസ്ഥാന്‍ അഭിനേത്രിയും മോഡലുമായ സേഹര്‍ ഷിന്‍വാരി. ആതിഥേയരായ ഇന്ത്യ തുടര്‍ ജയങ്ങളോടെ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ചിരവൈരികളായ പാകിസ്ഥാന്‍ സെമി പോലും കടക്കാനാകാതെ പുറത്തായിരുന്നു. ഇതില്‍ ഇന്ത്യയോടുള്ള അസൂയ വ്യക്തമാക്കുന്ന പോസ്റ്റാണ് സേഹര്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യ വീണ്ടും എങ്ങനെയാണ് ലോകകപ്പിന്റെ ഫൈനലിലെത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാ കാര്യത്തിലും ഈ വൃത്തികെട്ട രാജ്യം എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് എന്നാണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സേഹര്‍ കുറിച്ചത്.
സേഹറിന്റെ പോസ്റ്റിനെരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്ഥാന്റെ തകര്‍ച്ചയുടെ നിരാശ ഇന്ത്യയെ അപമാനിച്ചല്ല തീര്‍ക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്രയും നിലവാരമില്ലാതെ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്. 70 റണ്‍സിനായിരുന്നു ഇന്ത്യ കിവീസിനെ തകര്‍ത്തത്.