മമ്മൂക്കയുടെയും ലാലേട്ടന്റെയും പാത പിന്തുടരാന്‍ ശ്രമിക്കുകയാണ് താനെന്ന് ടോവിനോ
മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും പാത പിന്തുടരാന്‍ ശ്രമിക്കുകയാണ് താനെന്നാണ് ടോവിനോ പറയുന്നത്. 'അവര്‍ താരപദവി മാത്രം പിന്തുടര്‍ന്നിരുന്നെങ്കില്‍, ബുര്‍ജ് ഖലീഫ പോലെ ആയിത്തീര്‍ന്നേനെ… എന്നാല്‍ അവര്‍ ഇപ്പോള്‍ എവറസ്റ്റ് കൊടുമുടി പോലെയാണ്‍ ഒരു കാറ്റിനും അവരെ താഴെയിറക്കാനാവില്ല. അതുകൊണ്ടാണ് അവര്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നത്. എന്ന് ടോവിനോ പറയുന്നു.
'അവര്‍ ഇത്രയും കാലം മേഖലയില്‍ നില്‍ക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതുവരെ അവരുടെ സിനിമകളില്‍ കാത്തുസൂക്ഷിച്ച ഈ സന്തുലിതാവസ്ഥയാണ്. അവര്‍ എല്ലാത്തരം സിനിമകളും ചെയ്തു. നമ്മുടെ മുന്‍നിര താരങ്ങളെല്ലാം പണ്ട് അങ്ങനെ ചെയ്യുമായിരുന്നു. അതാണ് അവരെ ഒരേ സമയം സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത്. അവര്‍ ഞങ്ങള്‍ക്കായി വെച്ച മാതൃക പിന്തുടരാന്‍ ഞാനും ശ്രമിക്കുന്നു' നടന്‍ പറഞ്ഞു.