നവകേരള സദസില്‍ പങ്കെടുത്ത ക്ഷണിക്കപ്പെട്ട എഴുത്തുകാരി ഇന്ദുമേനോനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്.
ഇന്ദുമേനോന്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റ്.
ഇന്ദുമേനോന്‍ സവര്‍ണ ജാതി ബോധമുള്ളയാളാണെന്നും യൂണിയന്‍കാരേയും സജീവ പ്രവര്‍ത്തകരെയും ഉപദ്രവിച്ചയാളാണെന്നും ജൂലിയസ് നികിതാസ് വിമര്‍ശിക്കുന്നു. എഴുത്തുകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇതിലുണ്ട്.
നവകേരള സദസില്‍ സമൂഹത്തിലെ പ്രമുഖരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നത് വന്‍ വിജയമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മകന്‍ തന്നെ വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.