ഓയൂരില്‍നിന്ന് കാണാതായ ആറുവയസുകാരിലെ കണ്ടെത്തിയെങ്കിലും വിവാദം അവസാനിക്കുന്നില്ല. സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് സംവിധാനത്തെയും പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പത്തു ചോദ്യങ്ങളുമായാണ് അദേഹം രംഗത്തെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
എഐ ക്യാമറ വച്ച് കുട്ടിയെ കണ്ടെത്താന്‍ പറ്റിയോ?
ഇല്ല
സൈബര്‍ ഫോഴ്‌സിനു ട്രാക്ക് ചെയ്യാന്‍ പറ്റിയോ?
ഇല്ല
ട്രാഫിക് പൊലീസിനു വണ്ടി കണ്ടെത്താന്‍ പറ്റിയോ?
ഇല്ല
പൊലീസ് കോമ്പിങ്ങില്‍ കുട്ടിയെ കണ്ടെത്താന്‍ പറ്റിയോ?
ഇല്ല
രണ്ട് മന്ത്രിമാരുള്ള ജില്ലയായിട്ട് ആരെങ്കിലും വന്നോ?
ഇല്ല
സ്ഥലം എംഎല്‍എ കൂടിയായ ചിഞ്ചു റാണി 'റണ്ണിങ് ക്യാബിനറ്റില്‍' നിന്നു വന്നോ?
ഇല്ല
പതിനഞ്ചോളം അത്യാധുനിക ക്യാമറയും, കമ്മിഷണറുടെ ഓഫിസിന്റെയും പൊലീസ് ക്യാംപിന്റെയും ഒക്കെ അടുത്തുള്ള ആശ്രാമം മൈതാനം പോലെ ആള്‍ക്കൂട്ട സ്ഥലത്തു കുട്ടിയെ വിട്ടിട്ട് പ്രതികളെ പിടിക്കാന്‍ പോലിസിനു കഴിഞ്ഞോ?
ഇല്ല
ഒന്നും വേണ്ട നാട്ടില്‍ എല്ലാ മനുഷ്യരായിട്ടുള്ള മലയാളികളും കുഞ്ഞിനെ കണ്ടെത്താനായി അവളുടെ ഫോട്ടോ പങ്കുവച്ചിട്ടും മുഖ്യമന്ത്രി ഒരു പോസ്റ്റെങ്കിലുമിട്ടോ?
ഇല്ല
എന്നിട്ടും കുഞ്ഞിനെ കിട്ടിയപ്പോള്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റിട്ടത് ആരാ?
മുഹമ്മദ് റിയാസ് .
ആരാ മുഹമ്മദ് റിയാസ്?
കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി…..
ശരി മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍…..