ദീപികയുടെ ജെ. എന്‍. യു സന്ദര്‍ശനം സിനിമയെ ബാധിച്ചു; ഛപാക്കിനെ കുറിച്ച് സംവിധായിക മേഘ്‌ന ഗുല്‍സാര്‍

ദീപികയുടെ ജെ. എന്‍. യു സന്ദര്‍ശനം സിനിമയെ ബാധിച്ചു; ഛപാക്കിനെ കുറിച്ച് സംവിധായിക മേഘ്‌ന ഗുല്‍സാര്‍
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതം പ്രമേയമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത് 2020 ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു 'ഛപാക്ക്'. ദീപിക പദുകോണ്‍ ആആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിട്ടും സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് സംസാരിച്ച ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല, അതിന് കാരണമായി സംവിധായിക പറയുന്നത് ദീപിക പദുകോണിന്റെ അന്നത്തെ ജെ. എന്‍. യു സന്ദര്‍ശനം ആണ് എന്നാണ്.

2020 ജനുവരിയില്‍ മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ വടികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദീപിക ജെ. എന്‍. യുവില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

'ഉത്തരം വളരെ വ്യക്തമാണ്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം സിനിമയെ ബാധിച്ചു. കാരണം ആസിഡ് അക്രമണങ്ങളും അത് അതിജീവിച്ചവരുമായിരുന്നു സിനിമയുടെ ഇതിവൃത്തവും ചര്‍ച്ചയും ആകുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം വഴി തെറ്റി മറ്റൊരു രീതിയിലായി. തീര്‍ച്ചയായും അത് സിനിമയെ സ്വാധീനിച്ചു, അത് നിഷേധിക്കാനാവില്ല' ഇന്ത്യന്‍ എക്‌സ്പ്രസ് അഡ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മേഘ്‌ന ഗുല്‍സാര്‍ ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തെ പറ്റി പരാമര്‍ശിച്ചത്.

Other News in this category



4malayalees Recommends