റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ പുറത്ത്

റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ പുറത്ത്
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'അനിമല്‍' ഇന്ന് രാജ്യത്തുടനീളം തിയേറ്ററുകളില്‍ റിലീസായി കഴിഞ്ഞു. അനിമലില്‍ നിന്നുള്ള രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയുമൊന്നിച്ചുള്ള കുറച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഒരു മുറിയില്‍ നിന്നുള്ള രശ്മികയുടെയും രണ്‍ബീറിന്റെയും ഇന്റിമേറ്റ് രംഗത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എക്‌സില്‍ ഈ ഫോട്ടോകള്‍ വൈറലാകുകയും ഓണ്‍ലൈനില്‍ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. 'എനിക്കറിയാമായിരുന്നു, ഇത് വെറും സന്ദീപ് റെഡ്ഡി വംഗ തിങ്ങ്‌സ്' എന്ന അടികുറിപ്പോടെയാണ് ഒരാള്‍ എക്‌സില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്‍ബിര്‍രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം.

വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍.



Other News in this category



4malayalees Recommends